നീരജ് മാധവന് ബോളിവുഡിലേയ്ക്ക്
നീരജ് മാധവന് ബോളിവുഡിലേയ്ക്ക്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ആമസോണ്‍ വെബ്സീരീസിലാണ് നീരജ് മാധവ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ഇതാദ്യമായാണ് ഒരു നടന് ആമസോണ്‍ വെബ്സീരീസില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. രാജ് കൃഷ്ണ എന്ന ടീം ഒരുക്കുന്ന വെബ് സീരീസിലാണ് നീരജ് ബോളിവുഡിലേയ്ക്ക് അരങ്ങേറുന്നത്.
പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷമുള്ള നീരജിന്റെ പുതിയ പ്രോജക്ടാണിത്. മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന് ശേഷമാകും നീരജ് ബോളിവുഡിലേയ്ക്ക് പോവുക. തബു, മനോജ് ബാജ്പേയ്, പ്രിയാമണി തുടങ്ങിയവരും വെബ്സീരിസില് അണിനിരക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ത്രില്ലര്‍ സ്വഭാവമുള്ളതാണ് വെബ്സീരീസ്.