രാജ് മോഹന്‍ ഉണ്ണിത്താന് കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു
തിരുവനന്തപുരം : കെപിസിസി വക്താവ് സ്ഥാനം ഒഴിയുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്. തന്നെ കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുമ്ബോള്‍ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നു. വിലക്ക് ലംഘിച്ച പരസ്യ പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന് ആവശ്യപ്പെട്ടു.