സൗബിന്‍ ചിത്രം അമ്പിളിയുടെ ഷൂട്ടിംഗ് തുടങ്ങി

0

ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അമ്പിളിയുടെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തന്‍വി റാം എന്ന പുതുമുഖമാണ് നായിക.
വെറുപ്പിന്‍റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരെക്കുറിച്ച്‌ പറയാനാണ് അമ്ബിളിയിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഒരു റോഡ് മൂവിയായി ഒരുക്കുന്ന അമ്പിളി ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് ചിത്രീകരിക്കുക. അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് സൗബിന് ഈ ചിത്രത്തിലുള്ളത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനായാണ് നവീന്‍ എത്തുന്നത്.

Leave A Reply

Your email address will not be published.