സ്കൂള്‍-കോളജ് അധ്യാപക നിയമനത്തില്‍ കര്‍ശന നിയന്ത്രണമുണ്ടാകുമെന്നു ധനമന്ത്രി
തിരുവനന്തപുരം: സ്കൂള്‍-കോളജ് അധ്യാപക നിയമനത്തില്‍ ഇനി കര്‍ശന നിയന്ത്രണമുണ്ടാകുമെന്നു ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍. തസ്തികകള്‍ അനുവദിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ചെലവുചുരുക്കലിന്റെ ഭാഗമായി എല്ലാ ക്ഷേമനിധി ബോര്‍ഡുകളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന തരത്തില്‍ സോഷ്യല്‍ സെക്യൂരിട്ടി ബോര്‍ഡ് രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.