ആഗ്രയില്‍ വഴിയില്‍ കിടന്ന നായയേയും ചേര്‍ത്ത് റോഡ് ടാര്‍ ചെയ്തു

0

ആഗ്ര: ആഗ്രയില്‍ വഴിയില്‍ കിടന്ന നായയേയും ചേര്‍ത്ത് റോഡ് ടാര്‍ ചെയ്തു. നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പാണ് റോഡ് നിര്‍മ്മിച്ചത്. റോഡിനടിയില്‍ പെട്ടു പോയ നായയുടെ ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത് മണിക്കൂറുകളോളമാണ്. നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായിരുന്നു. ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡിന്‍റെ ടാറിങ് നടക്കുമ്ബോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഓരിയിട്ടിട്ടും നിര്‍മ്മാണ തൊഴിലാളികള്‍ അത് അവഗണിച്ച്‌ ജോലി തുടരുകയായിരുന്നെന്നും സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ടാറിങ് നടന്നത് രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ നായയെ കണ്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave A Reply

Your email address will not be published.