പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകള്‍ നല്‍കി വോഡഫോണ്‍

0

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന വോഡഫോണ്‍ പ്ലെ ലൈവ് ടിവി സര്‍വീസുകള്‍ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെ ഓഫറുകള്‍ പുതുക്കി കമ്ബനി. 179 രൂപയുടെ പ്ലാന്‍ മുതല്‍ 799 രൂപയുടെ പ്ലാന്‍ വരെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഈ ലൈവ് ടിവി സര്‍വീസുകള്‍ വീണ്ടും ലഭിക്കും. 179 രൂപ, 199 രൂപ, 255 രൂപ, 349 രൂപ, 399 രൂപ, 458 രൂപ, 509 രൂപ, 511 രൂപ, 549 രൂപ, 569 രൂപ, 799 രൂപ എന്നിവയുടെ വോഡാഫോണ്‍ സൂപ്പര്‍ പ്ലാനുകളില്‍ മേല്‍ ആണ് ഈ ലൈവ് ടിവി സര്‍വീസ് വീണ്ടും ലഭ്യമാകുക. ഇത് കൂടാതെ മറ്റു ചില സ്‌പെഷ്യല്‍ പാക്കുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും എന്ന് കമ്ബനി അറിയിക്കുന്നു. ഇത് കൂടാതെ വോഡാഫോണ്‍ റെഡ് സബ്‌സ്‌ക്രിപ്ഷന്‍ ഓഫറിന്റെ ഭാഗമായി 399 രൂപക്കും അതിനു മുകളില്‍ വരുന്നതുമായ എല്ലാ കമ്ബനി പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്കും ഈ ലൈവ് ടിവി സ്ട്രീമിംഗ് സൗകര്യം ലഭ്യമാകും. 12 മാസത്തേക്കായിരിക്കും ഈ സൗജന്യ സേവനം ലഭിക്കുക.

Leave A Reply

Your email address will not be published.