ഡല്‍ഹിയില്‍ പൊടിക്കാറ്റ്; കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലിക നിരോധനം
ന്യൂഡല്‍ഹി: പൊടിക്കാറ്റിലും കൊടുംചൂടിലും ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലത്തേക്കു നിരോധിച്ച് അനില്‍ ബൈജാല്‍ ഉത്തരവിറക്കി. ഈ മാനം 17 വരെയാണ് നിരോധനത്തിനു പ്രാബല്യമുണ്ടാകുക. മലിനീകരണം ലഘൂകരിക്കുന്നതു ലക്ഷ്യമിട്ട് ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുമെന്നും ലഫ്.ഗവര്‍ണര്‍ അറിയിച്ചു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ലഫ്.ഗവര്‍ണറുടെ നടപടി. തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയില്‍ പൊടിക്കാറ്റ് ശക്തമായി തുടരുകയാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നു-നാലു ദിവസത്തേക്കുകൂടി വീടിനു പുറത്ത് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദശിച്ചു. രാജസ്ഥാനിലും പൊടിക്കാറ്റ് രൂക്ഷമായി തുടരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍.