ക​രി​ഞ്ചോ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍; മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി

0

താ​മ​ര​ശേ​രി: ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ കു​ട്ടി​ക​ളാ​ണ്. കാ​ണാ​താ​യ ആ​റു പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ് ഇ​ത് ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​രി​ഞ്ചോ​ല സ്വ​ദേ​ശി അ​ബ്ദു​ള്‍ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ല്‍​ന(9)​യും സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സും (3) ക​രി​ഞ്ചോ​ല​യി​ല്‍ ജാ​ഫ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ജാ​സിം (5) അ​ബ്ദു​റ​ഹ്മാ​ന്‍ (60), ഹ​സ​ന്‍, ഇ​യാ​ളു​ടെ മ​ക​ള്‍ ജ​ന്ന​ത്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ല് വീ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 12 പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ അ​ഞ്ച് വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി.
ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഹ​സ​ന്‍, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്. നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. കോ​ഴി​ക്കോ​ട്ട് ക​ക്ക​യം, പു​ല്ലൂ​രാ​മ്ബാ​റ, ക​രി​ഞ്ചോ​ല, ച​മ​ല്‍, ക​ട്ടി​പ്പാ​റ, വേ​ന​പ്പാ​റ മേ​ഖ​ല​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​വ​ണ്ണ ചാ​ത്ത​ല്ലൂ​രി​ലും ആ​ന​ക്ക​ല്ലി​ലും ഉ​രു​ള്‍​പൊ​ട്ടി.

Leave A Reply

Your email address will not be published.