പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസ്
തിരുവന്തപുരം : പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ബറ്റാലിയന് എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്കറിനാണ് മര്‍ദനമേറ്റത്. ഇയാള്‍ ഇപ്പോള്‍ പേരൂര്‍ക്കട ജില്ലആശുപത്രിയില്‍ ചികിത്സയിലാണ് അതേസമയം സ്നിഗ്ദയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെയും കേസ് എടുത്തു.