കാലവര്‍ഷക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4 കോടി 57 ലക്ഷം രൂപ അനുവദിച്ചു

0

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4 കോടി 57 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാലവര്‍ഷം കൂടുതല്‍ നാശം വിതച്ച കോഴിക്കോട് ജില്ലയില്‍ 1 കോടി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് പണം അനുവദിച്ചത്. എട്ട് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം വിനിയോഗിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡാമുകളുടെ ഷട്ടറുകള്‍ രാത്രി സമയത്ത് പൂര്‍ണ്ണമായും തുറക്കരുതെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.