അഫ്​ഗാനെതിരായ ആദ്യ ടെസ്​റ്റ്​ മല്‍സരത്തില്‍ ഇന്ത്യക്ക്​ ഇന്നിങ്​സ്​ ജയം

0

ബംഗളൂരു: അഫ്​ഗാനെതിരായ ആദ്യ ടെസ്​റ്റ്​ മല്‍സരത്തില്‍ ഇന്ത്യക്ക്​ ഇന്നിങ്​സ്​ ജയം. 263 റണ്‍സി​​ന്‍റെ വമ്ബന്‍ ജയമാണ്​ ഇന്ത്യ നേടിയത്​. ആദ്യ ഇന്നിങ്​സിന്​ സമാനമായി കുറഞ്ഞ സ്​കോറിന്​ അഫ്​ഗാനിസ്​താന്‍ രണ്ടാം ഇന്നിങ്​സിലും പുറത്തായി. ഇന്ത്യയുടെ ബൗളിങ്​ കരുത്തിന്​ മുന്നില്‍ കേവലം 103 റണ്‍സെടുക്കാനെ അഫ്​ഗാനിസ്​താന്​ സാധിച്ചുള്ളു. സ്കോര്‍ ഇന്ത്യ: 474, അഫ്​ഗാനിസ്​താന്‍: 109,103
ഫോളോ ഓണ്‍ വഴങ്ങി രണ്ടാമതും ബാറ്റ്​ ചെയ്യേണ്ടി വന്ന അഫ്​ഗാനിസ്​താന്‍ രണ്ടാം ഇന്നിങ്​സിലും മികച്ച പ്രകടനം കാഴ്​ചവെച്ചില്ല. ആദ്യ ഇന്നിങ്​സില്‍ അശ്വിന്‍റെ തകര്‍പ്പന്‍ ബൗളിങ്ങിന്​ മുന്നില്‍ അഫ്​ഗാന്‍​ തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്​സില്‍ ജഡേജയും ഉമേഷ്​ യാദവുമാണ്​ അഫ്​ഗാന്‍ ബാറ്റിങ്​ നിരയുടെ ന​​െട്ടല്ലൊടിച്ചത്​.
കേവലം 17 റണ്‍സ്​ വഴങ്ങി ജഡേജ നാല്​ വിക്കറ്റെടുത്തു. 26 റണ്‍സ്​ മാത്രം വഴങ്ങി മൂന്ന്​ വിക്കറ്റെടുത്ത ഉമേഷ്​ യാദവി​​ന്‍റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിങ്​സില്‍ നാല്​ വിക്കറ്റ്​ വീഴ്​ത്തിയ ആര്‍.അശ്വിനി​​ന്‍റെ പ്രകടനമാണ്​ അഫ്​ഗാനെ ചെറിയ സ്​​കോറിലൊതുക്കിയത്​. 35 റണ്‍സെടുത്ത ഹംസത്തുള്ള ഷഹിദിക്കൊഴികെ മറ്റാര്‍ക്കും അഫ്​ഗാന്‍ നിരയില്‍ തിളങ്ങാനായില്ല. മുരളി വിജയ്​, ശിഖര്‍ധവാന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ്​ ഇന്ത്യക്ക്​ ആദ്യ ഇന്നിങ്​സില്‍ മികച്ച സ്​കോര്‍ സമ്മാനിച്ചത്​.

Leave A Reply

Your email address will not be published.