സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച്‌ കെജ്‌രിവാള്‍

0

ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിച്ചത്. ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്‍റെ വസതയില്‍ കാത്തിയിരിപ്പു സമരം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ആവശ്യമുന്നയിച്ചതിനു ശേഷമായിരുന്നു ഗവര്‍ണറുടെ വസതിയിലെ സന്ദര്‍ശക മുറിയില്‍ പ്രതിഷേധം ആരംഭിച്ചത്.

Leave A Reply

Your email address will not be published.