മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 128 അ​ടിയായി

0

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 128 അ​ടി​യി​ലെ​ത്തി. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ന്‍റെ തോ​ത് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ടൈ​ഗ​ര്‍ റി​സ​ര്‍​വി​നു​ള​ളി​ലെ അ​രു​വി​ക​ളും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​ര്‍ ഉ​പ​സ​മി​തി യോ​ഗം ഇ​ന്ന് കു​മ​ളി​യി​ല്‍ ചേ​രു​ന്നു​ണ്ട്. അ​ണ​ക്കെ​ട്ടി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല​യു​ള്ള സ​മി​തി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു വീ​ണ്ടും സ​ന്ദ​ര്‍​ശ​നം. സു​പ്രീം​കോ​ട​തി നി​ജ​പ്പെ​ടു​ത്തി​യ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി നി​ല​നി​ര്‍​ത്താ​നു​ള്ള സ്പി​ല്‍​വേ ഷ​ട്ട​ര്‍ ഓ​പ്പ​റേ​റ്റിം​ഗ് മാ​നു​വ​ല്‍ ഇ​തു​വ​രെ കേ​ര​ള​ത്തി​നു ല​ഭി​ച്ചി​ട്ടു​മി​ല്ല. ഇ​ന്ന​ത്തെ ഉ​പ​സ​മി​തി​യോ​ഗ​ത്തി​ല്‍ ഇ​തു ച​ര്‍​ച്ച​യാ​യേ​ക്കും.

Leave A Reply

Your email address will not be published.