ആണവനിരായുധീ‌കരണം  ഉത്തരകൊറിയ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നതായി അമേരിക്ക

0

വാഷിങ‌്ടണ്‍: ആണവനിരായുധീകരണം പൂര്‍ത്തിയാക്കാതെ ഉത്തരകൊറിയക്കെതിരായ ഉപരോധം അവസാനിപ്പിക്കില്ലെന്ന‌് അമേരിക്കന്‍ സ‌്റ്റേറ്റ‌് സെക്രട്ടറി മൈക്ക‌് പോംപിയോ അറിയിച്ചു. ആണവനിരായുധീ‌കരണ പ്രക്രിയ ഉത്തരകൊറിയ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്നും പോംപിയോ പറഞ്ഞു. കൊറിയക്കെതിരായ കടുത്ത ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന‌് റഷ്യയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന‌് തൊട്ടുപിന്നാലെയാണ‌് അമേരിക്കന്‍ നിലപാട‌് സ‌്റ്റേറ്റ‌് സെക്രട്ടറി വ്യക്തമാക്കിയത‌്.

Leave A Reply

Your email address will not be published.