ഒരു കുപ്രസിദ്ധ പയ്യന്റെ ടീസര്‍ പുറത്തുവിട്ടു
മധുപാലിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ടീസര്‍ പുറത്തുവിട്ടു. തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെ ടോവീനോ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. അജയന് എന്ന പാല്‍ക്കാരനായാണ് ചിത്രത്തിലെ ടോവീനോയുടെ വേഷപകര്‍ച്ച. സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന് ജോബ് തോമസാണ്.