പര്‍വേസ് മുഷറഫിന് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി റദ്ദാക്കി

0

ഇസ്ലാമാബാദ് ; പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജൂലൈ 25നാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് . ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയോടെ മുഷറഫിനെ മത്സരിക്കാന്‍ അനുവദിച്ച്‌ കൊണ്ട് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ചിത്രാല്‍ മണ്ഡലത്തില്‍ നിന്ന് മുഷറഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ മുന്‍ സൈനിക മേധാവി കൂടിയായ മുഷറഫ് ആ ദിവസം കോടതിയില്‍ എത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്ബ് പാകിസ്താനില്‍ എത്തിയില്ലെങ്കില്‍ മുഷറഫിന്‍റെ അഭാവത്തില്‍ വിധി പറയുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിചാരണ വേളയില്‍ മുഷറഫ് കോടതിയില്‍ എത്തിയില്ല. തനിക്ക് മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പെഷവാര്‍ കോടതിയില്‍ മുഷറഫ് ഹര്‍ജി നല്‍കിയിരുന്നു. ഉപാധികളോടെ മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ പാകിസ്താനിലേക്ക് വരാന്‍ മുഷറഫിന് സമയം നല്‍കണമെന്നും അനാരോഗ്യം മൂലം പെട്ടെന്ന് വരാന്‍ സാധിക്കില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിചാരണ അനിശ്ചിത കാലത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.