മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: പോലീസുകാരെ ക്യാമ്ബ് ഫോളോവേഴ്‌സ് എന്ന പേരില്‍ ജോലിക്കെടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്ഥരുടെ വസതിയില്‍ വീട്ടുപണിക്കായി ഇവരെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ച്‌ 21 ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ്. സഭയെയും പൊതുജനത്തെയും മുഖ്യമന്ത്രി വിഡ്ഢികളാക്കിയെന്നും മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തല ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

Leave A Reply

Your email address will not be published.