റൊണാള്‍ഡ് മറ്റാറിറ്റ ലോകകപ്പിനുള്ള ടീമില്‍ നിന്ന് പുറത്തായി
പരിക്കിനെ തുടര്‍ന്ന് കോസ്റ്റാറിക്കയുടെ പ്രതിരോധ താരം റൊണാള്‍ഡ് മറ്റാറിറ്റ ലോകകപ്പിനുള്ള ടീമില്‍ നിന്ന് പുറത്തായി. പരിശീലനത്തിനിടെ വലതുകാലിന്റെ പിന്തുട ഞരമ്ബിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് മറ്റാറിറ്റ പുറത്തായത്. പരിക്കില്‍ നിന്ന് മോചിതനാകാന്‍ രണ്ടാഴ്ചയിലേറെ സമയമെടുക്കുമെന്ന കാരണത്താല്‍, പകരക്കാരനായി കെന്നര്‍ ഗുട്ടിറെസിനെ ഉള്‍പ്പെടുത്തി.
പകരക്കാരനായി എത്തുന്ന കെന്നര്‍ ഗുട്ടിറസ്, കോസ്റ്റാറിക്കന്‍ ക്ലബ് അലയുലെന്സിന്റെ താരമാണ്. 29-കാരനായ ഗുട്ടിറസ്, ദേശീയ ടീമിനായി ഒമ്ബത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. എന്നാല്‍ 2016-ലെ കോപ്പാ സെന്ട്രോഅമേരിക്കാനയിലും, 2017-ലെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലും കളിച്ച കോസ്റ്റാറിക്കന്‍ ടീമില്‍ ഗുട്ടിറസ് അംഗമായിരുന്നു. ലോകകപ്പില്‍ ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് കോസ്റ്റാറിക്ക കളിക്കുന്നത്.