റഷ്യന്‍ ടീം മാനേജര്‍ സ്റ്റാനിസ്ലാവ് ഷെര്‍ഷോവിന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍റെ അനുമോദനംറഷ്യന്‍ ടീം മാനേജര്‍ സ്റ്റാനിസ്ലാവ് ഷെര്‍ഷോവിന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍റെ അനുമോദനം

0

റഷ്യ: ലോകകപ്പ് ആദ്യ മത്സരത്തില്‍ റഷ്യയെ വമ്ബന്‍ ജയത്തിലേക്ക് തയ്യാറെടുപ്പിച്ച റഷ്യന്‍ ടീം മാനേജര്‍ സ്റ്റാനിസ്ലാവ് ഷെര്‍ഷോവിന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍റെ അനുമോദനം. മത്സര ശേഷമുള്ള പത്ര സമ്മേളനത്തിനിടെയാണ് അദ്ദേഹത്തെ റഷ്യന്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചത്. എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ഷെര്‍ഷോവിന്‍റെ ടീം സൗദിയെ തകര്‍ത്തത്. ഇത് കാണാന്‍ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. പ്രകടനത്തില്‍ കളിക്കാര്‍ക്കുള്ള അഭിനന്ദനം അറിയിക്കാന്‍ പുടിന്‍ ആവശ്യപെട്ടതായും, ഇതേ പ്രകടനം തുടരാന്‍ ആശംസ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.