അസംസ്‌കൃത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: അസംസ്‌കൃത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സോയ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയിരിക്കുന്നത്. സോയ ഓയിലിന്‍റെയും സണ്‍ ഫ്‌ളവര്‍ ഓയിലിന്‍റെയും ഇറക്കുമതി ചുങ്കം 35 ശതമാനത്തില്‍ നിന്നും 45 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. കടുകെണ്ണയുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. പാമോയിലിന്‍റെ ഇറക്കുമതി തീരുവ നേരത്തെ തന്നെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച പാമോയിലിന് ഈടാക്കുന്നത് 54 ശതമാനം തീരുവയാണ്. പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ളതില്‍ 70 ശതമാനം എണ്ണയും ഇറക്കുമതിയിലൂടെയാണ് എത്തിക്കുന്നത്.

Leave A Reply

Your email address will not be published.