ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു

0

ന്യൂയോര്‍ക്ക് : യു.എസ് പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്‍റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. 2.8 മില്യണ്‍ യു.എസ് ഡോളര്‍ പിഴയടയ്ക്കാനും ഉത്തരവിട്ടു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് ട്രംപിനെതിരെയും മക്കളായ ഡോണള്‍ഡ് ജുനിയറിനും ഇവാങ്ക ട്രംപിനുമെതിരെയും കേസെടുത്തത്. ട്രംപ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണം എന്ന് പറഞ്ഞ കോടതി സംഘടനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ട്രംപിനെയും മക്കളെയും വിലക്കി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനായി നിയമങ്ങള്‍ തന്നിഷ്ടപ്രകാരം വളച്ചൊടിക്കുകയും ചെയ്തു എന്നാണ് കുറ്റം. എന്നാല്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് ഫൗണ്ടേഷനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.