രണ്ടു ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന മുന്നറിയിപ്പ്

0

ന്യൂഡല്‍ഹി: വരുന്ന രണ്ടു ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വീശിയടിക്കുന്ന പൊടിക്കാറ്റിന് 48-72 മണിക്കൂറിനുള്ളില്‍ ശമനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില ശാസ്ത്രഞ്ജന്‍ ചരണ്‍ സിങ് അറിയിച്ചു. ഛത്തീസ്ഗഡില്‍ കാലാവസ്ഥ മോശമായതിനാല്‍ 26 വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോ, ജെറ്റ് എയര്‍വൈസ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനങ്ങളാണ് റദ്ദാക്കിയത്.

Leave A Reply

Your email address will not be published.