മൊറോക്കോയ്ക്കെതിരെ ജയവുമായി ഇറാന്
സെന്റ് പീറ്റേഴ്സ് ബര്‍ഗ് : മൊറോക്കോയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇറാന് . ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിലെ ഇഞ്ചുറി ടൈമില്‍ മൊറോക്കോ താരം അസീസ് ബോഹദോസിന്റെ സെല്‍ഫ് ഗോളാണ് ഇറാന് ആദ്യ ജയം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന നിമിഷത്തിലെ ഗോളിലൂടെ ആയിരുന്നു വിജയം. തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷം ഇറാനും ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി. ഇതിനുശേഷമായിരുന്നു മൊറോക്കോയെ പരാജയത്തിലേക്ക് തള്ളിയിട്ടതും ഇറാനെ വിജയത്തിലേക്ക് പിടിച്ച് കയറ്റിയതുമായ ഗോള്‍ എത്തിയത്.