കബിനി അണക്കെട്ടില്‍ നിന്നും തമിഴ്‌നാടിന് വെള്ളം വിട്ടു കൊടുക്കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി

0

മധുര: 20,000 ക്യുസെക്‌സ് ജലം കബിനി അണക്കെട്ടില്‍ നിന്നും തമിഴ്‌നാടിന് വിട്ടു കൊടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം മികച്ചതായാല്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സുഗമമായി കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കുമാരസ്വാമി പറഞ്ഞു. കബിനി നദിയിലെ വെള്ളം വിട്ടുകൊടുക്കന്നതിലൂടെ ഇരുസംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ഉപകരിക്കും. ദൈവകൃപയാല്‍ കാലവര്‍ഷം തുടര്‍ന്നാല്‍ കാവേരി ജലം പങ്കുവയ്ക്കുന്നതിന് നല്ലൊരു അന്തരീക്ഷം ഒരുങ്ങുമെന്ന് മധുര മീനാക്ഷി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം കുമാരസ്വാമി വ്യക്തമാക്കി.
മഴ ഇതുപോലെ തന്നെ തുടരുകയാണെങ്കില്‍ ജൂണില്‍ തമിഴ്‌നാടിന് 10 ടിഎംസി കാവേരി ജലം വിട്ടുനല്‍കാനാകുമെന്നാണ് കരുതുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രി എച്.ഡി. കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കാവേരി വിഷയത്തില്‍ വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് തമിഴ്‌നാട് തുടക്കം കുറിച്ചിരുന്നു. അതിന് ശേഷം മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍ ഈ വിഷയത്തില്‍ കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave A Reply

Your email address will not be published.