മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ക്ക് പരിക്ക് സ്ഥിരീകരിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്‍റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്ക് സ്ഥിരീകരിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റു. സ്‌കാനിങ്ങിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച്‌ കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ചതഞ്ഞുവെന്നാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.
എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ധ മര്‍ദിച്ചെന്നായിരുന്നു ഗവാസ്കറുടെ പരാതി. കഴിഞ്ഞദിവസം രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി. പരാതി നല്‍കി ഒരു പകല്‍ മുഴുവന്‍ ഒത്ത് തീര്‍പ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നതോടെയാണ് കേസെടുത്തത്.

Leave A Reply

Your email address will not be published.