പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

0

കോഴിക്കോട്: കക്കാടംപൊയിലിലുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. നേരത്തെ, വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്നു കോഴിക്കോട് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണിടിച്ചിലിനു സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതാണ്.
കഴിഞ്ഞ ദിവസം താമരശേരി കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്‍റെ ആഘാതം വര്‍ധിപ്പിക്കുന്നതിന് കാരണം പ്രദേശത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച തടയണ തകര്‍ന്നതാണെന്ന വാര്‍ത്തകള്‍ വന്ന്, അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് എംഎല്‍എയുടെ ഉടമസ്ഥതതയിലുള്ള പാര്‍ക്കിന് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

Leave A Reply

Your email address will not be published.