ദുല്‍ഖറിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന അടുത്ത തമിഴ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഈദ് ദിനത്തില്‍ പുറത്തിറങ്ങി. റാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. റൊമാന്റിക് ട്രാവലോഗ് ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. റിപ്പോര്‍ട്ടുകള്‍ പ്രകാരം വാനില്‍ നാലു നായികമാരാണ് ഉണ്ടാവുക. നിവേദ പേതുരാജ്, മേഘ ആകാശ്, ശാലിനി പാണ്ഡെ തുടങ്ങിയവരുടെ പേരുകള്‍ നായികാ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നു. തമിഴ്നാടിനു പുറമേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാകും.