ചൈനീസ് സാധനങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി അമേരിക്ക

0

വാഷിങ്‌ടന്‍ : ചൈനീസ് സാധനങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി അമേരിക്ക. 50 ബില്യന്‍ ഡോളര്‍ വില വരുന്ന ചൈനീസ് സാധനങ്ങള്‍ക്ക് 25 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്ബന്നമായ വ്യാപാര കേന്ദ്രങ്ങളാണ് ബീജിംഗും അമേരിക്കയും.
ചൈനയുമായുള്ള കച്ചവടത്തില്‍ തൃപ്‌തിയില്ലെന്നും അതുകൊണ്ടാണ് ചരക്കുനികുതി വര്‍ദ്ധിപ്പിച്ചതെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചൈനയില്‍ നിന്ന് വരുന്ന യാന്ത്രിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ നികുതി വര്‍ദ്ധിപ്പിക്കാതിരുന്നാല്‍ ചൈനയ്ക്ക് നേട്ടവും മറ്റു രാജ്യങ്ങള്‍ക്ക് കോട്ടവുമാണ് സംഭവിക്കുക. എന്നാല്‍ താനും ചൈനീസ് പ്രസിഡന്റ് ഷി ചിങ് പിങ്ങുമായുള്ള ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധവും വളരെ ശക്തമാണെന്നും നികുതി വര്‍ദ്ധനവ് ആ ബന്ധത്തെ ഉലയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ വിഷയത്തെക്കുറിച്ച്‌ ചൈനീസ് പ്രസിഡന്റ് പ്രതികരിക്കുകയായുണ്ടായി. അമേരിക്കയുടെ തീരുമാനം ഇതാണെങ്കില്‍ അമേരിക്കന്‍ സാധനകള്‍ക്ക് ഇതേ രീതിയില്‍ ചൈനയിലും നികുതി ഈടാക്കുമെന്ന് ഷി ചിങ് പിങ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.