കാഷ്മീരില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
ശ്രീനഗര്‍: കാഷ്മീരില്‍ റംസാന് പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. നോമ്ബ് കാലം അവസാനിച്ചതിനേത്തുടര്ന്നാണിത്. മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു. വെടിനിര്‍ത്തല്‍ സമയത്ത് പലതവണ സൈനികര്‍ക്ക് നേരെ പ്രകോപനമുണ്ടായെന്നും രാജ്നാഥ് അറിയിച്ചു. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും പുനഃരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.