പറവൂര്‍ ക്ഷേത്ര കവര്‍ച്ച; മുഴുവന്‍ പ്രതികളും പിടിയില്‍

0

പറവൂര്‍: വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് പിടിയില്‍. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ് പൊള്ളാച്ചിയില്‍ പിടിയിലായിരിക്കുന്നത്. ഇവരില്‍നിന്ന് തിരുവാഭരണം ഉള്‍പ്പടെയുള്ള മോഷണ മുതലുകളും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം റൂറല്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഷാജി. മഹേഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവര്‍ എന്നാണ് സൂചന. ഇവരെ കൊച്ചിയില്‍ എത്തിച്ച്‌ വിശദമായി ചോദ്യംചെയ്തു വരികയാണ്.

വടക്കന്‍ പറവൂര്‍ കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ജൂണ്‍ 12 രാത്രിയാണ് മോഷണം നടന്നത്. തൃക്കപുരം ക്ഷത്രത്തില്‍നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷ്ടിക്കപ്പെട്ടിരുന്നു. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു. രണ്ടിടത്തും ക്ഷേത്രവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്.

Leave A Reply

Your email address will not be published.