പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അത്തരമൊരു നടപടി സ്വീകരിച്ചാല്‍ അത് വികസന വിരുദ്ധമാണ്. നിലവില്‍ വരുമാനത്തിന് സര്‍ക്കാര്‍ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോള്‍ ഡീസല്‍ നികുതിയെയാണ്. ജനങ്ങള്‍ സത്യസന്ധമായി ആദായ നികുതി അടച്ചാല്‍ മാത്രമേ ഇതില്‍ നിന്നും മോചനമുണ്ടാകൂ എന്നാണ് ജെയ്റ്റ്ലിയുടെ വാദം. പെട്രോള്‍ ഡിസല്‍ നികുതി ഒരു രൂപ കുറക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാരിന് 13,000 കോടി രൂപയുടെ നഷ്ടാമാണുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 25 രൂപ കുറയ്ക്കണമെന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ആവശ്യത്തെ അദ്ദേഹം പരിഹസിച്ചു.