ജപ്പാനിലെ ഒസാക്കയില്‍ ഭൂചലനം
ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.