കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജൂണ്‍ 21 ന് മംഗോളിയയിലേക്ക് പുറപ്പെടുന്നു

0

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജൂണ്‍ 21 ന് മംഗോളിയയിലേക്ക് പോകുന്നു. അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് ലക്‌നൗവില്‍ നടക്കുന്ന യോഗാ സെഷനില്‍ പങ്കെടുത്തതിനു ശേഷമായിരിക്കും മന്ത്രി പുറപ്പെടുക. മംഗോളിയന്‍ പ്രസിഡന്റ് ഖാട്ട്മാഗിന്‍ ബട്ടുല്‍ഗ, പ്രധാനമന്ത്രി ഉഖ്‌നാഗിന്‍ എന്നിവരുമായി രാജ് നാഥ് സിങ് ചര്‍ച്ച നടത്തും. പ്രധാനമായും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സുരക്ഷാ പ്രശ്‌നങ്ങളുമായിരിക്കും ചര്‍ച്ചയ്ക്ക് വിഷയമാവുക.

Leave A Reply

Your email address will not be published.