കുവൈറ്റില്‍ പൊടിക്കാറ്റ് ശക്തം; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊടിക്കാറ്റ് ശക്തമാകുന്നു. പകല്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെയായി. 33 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാത്രി താപനില. വിമാനത്താവള പരിസരത്തു ദൂരക്കാഴ്ച പരിധി കുറഞ്ഞു. പെരുന്നാള്‍ അവധിയുടെ തുടര്‍ച്ചയായി പാര്‍ക്കുകളിലും മറ്റും ഉല്ലാസ പരിപാടികള്‍ ആസൂത്രണം ചെയ്തവര്‍ പൊടിക്കാറ്റു കാരണം പ്രയാസത്തിലായി. കാലാവസ്ഥയിലെ മാറ്റത്തില്‍ മുന്‍കരുതല്‍ വേണമെന്ന് ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പു നല്കി. ദൂരക്കാഴ്ച പരിധി കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.