അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

0

തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനാണ് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണസേന എത്താന്‍ വൈകിയതും ചര്‍ച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ റവന്യൂ വകുപ്പ് പരാജയമാണെന്നും ദുരന്തനിവാരണ സേന പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.