നിരാഹാര സമരമിരിക്കുന്ന മന്ത്രി സത്യേന്ദ്ര ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നിരാഹാര സമരമിരിക്കുന്ന മന്ത്രി സത്യേന്ദ്ര ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മുതല്‍ സത്യേന്ദ്ര ജെയിന്‍ നിരാഹാര സമരത്തിലായിരുന്നു. സത്യേന്ദ്ര ജയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കെജ്രിവാളും മറ്റ് രണ്ട് മന്ത്രിമാരും സമരം തുടരാന്‍ തന്നെയാണ് തീരുമാനം. ഇന്നലെ അര്‍ധരാത്രിയാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് സത്യേന്ദ്ര ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave A Reply

Your email address will not be published.