ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; പ്രതികളായ മൂന്ന് ആര്‍ ടി എഫുകാര്‍ക്ക് ജാമ്യം

0

കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ ടി എഫുകാര്‍ക്ക് ജാമ്യം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ ടി എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഉപാധികളോടെയാണ് ജാമ്യം. രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജില്ലയില്‍ പ്രവേശിക്കരുതെന്നും ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പുവയ്ക്കണമെന്നുമാണ് ജാമ്യ വ്യവസ്ഥ.

Leave A Reply

Your email address will not be published.