ജപ്പാനിലെ ഒസാക്കയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്ന് സുഷമ സ്വരാജ്

0

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ പൗരന്മാര്‍ മരണപ്പെട്ടതായി ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ല. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ നല്‍കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. ഒസാക്കയില്‍ 6.1 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ ഒമ്ബത്​ വയസുകാരി അടക്കം മൂന്ന് ​പേര്‍​ മരിക്കുകയും നൂറോളം പേര്‍ക്ക്​ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അന്താരാഷ്​ട്ര മാധ്യമങ്ങള്‍ റി​പ്പോര്‍ട്ട്​ ചെയ്യുന്നു.

Leave A Reply

Your email address will not be published.