നടന്‍ ഉണ്ണി മുകുന്ദനെതിരായ പരാതിയില്‍ തുടര്‍ നടപടികള്‍ ജില്ല കോടതി സ്​റ്റേ ചെയ്​തു

0

കൊച്ചി: ഉണ്ണി മുകുന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്ന്​ ആരോപിച്ചും കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ടും കോട്ടയം സ്വദേശിയായ യുവതി നല്‍കിയ പരാതിയി​ല്‍ തുടര്‍ നടപടികള്‍ ജില്ല കോടതി സ്​റ്റേ ചെയ്​തു.
കേസില്‍ പരാതിക്കാരിയെയും സാക്ഷികളെയും ക്രോസ്​ വിസ്​താരം ചെയ്യാന്‍ അനുവദിക്കണമെന്ന ഉണ്ണി മുകുന്ദ​​ന്‍റെ അഭിഭാഷക​​ന്‍റെ ആവശ്യം മജിസ്​​ട്രേറ്റ്​ നിരാകരിച്ചതിനെത്തുടര്‍ന്നാണ്​ ജില്ല കോടതിയെ സമീപിച്ചത്​. തുടര്‍ന്ന്​ വാദം കേട്ടാണ്​ കോടതി തുടര്‍നടപടികള്‍ തടഞ്ഞിരിക്കുന്നത്​.

Leave A Reply

Your email address will not be published.