യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു

0

യുഎഇ: യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു. തുടര്‍ന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കെതിരെ നടപടിയെടുത്തു. വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറിയില്‍ ഉണ്ടായിരുന്നു കസേരകള്‍, കമ്ബ്യൂട്ടറുകള്‍ പ്രൊജക്ടര്‍ തുടങ്ങിയവ പൂര്‍ണമായും നശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ഇത്തരം നടപടി ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തിക്കുള്ള നഷ്ടപരിഹാരം രക്ഷകര്‍ത്താക്കളില്‍ നിന്ന് ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.