ബിജു സോപാനം നായകനാകുന്ന നല്ലവിശേഷത്തിന് തുടക്കമായി
നല്ല വിശേഷം എന്ന ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ നട ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഭദ്രദീപത്തിന് തിരിതെളിച്ചും സ്വിച്ചോ നിര്‍വ്വഹിച്ചുമാണ് ചിത്രീകരണം തുടങ്ങിയത്. ബിജു സോപാനം, ശ്രീജി ഗോപിനാഥന്, ചെമ്ബില്‍ അശോകന്, ബാലാജി, ദിനേശ് പണിക്കര്‍, ശശികുമാര്‍ (കാക്കാമുട്ട ഫെയിം), കലാഭവന്‍ നാരായണന് കുട്ടി, അനീഷ, രുഗ്മിണിയമ്മ, ശ്രീജ, അപര്‍ണ്ണാ നായര്‍, ആന്‍സി, രമേഷ് ഗോപാല്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. തിരുവനന്തപുരത്തും പാലക്കാടുമാണ് ചിത്രാകരണം.