ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചു

0

ന്യൂഡല്‍ഹി: 9 ദിവസമായി തുടരുന്ന സമരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ കത്തയച്ചതിനെത്തുടര്‍ന്നാണ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചത്. ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ജോലികാര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാല്‍ ആം ആദ്മിയുമായും മന്ത്രിമാരുമായും സഹകരിക്കാമെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരും സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത്.

Leave A Reply

Your email address will not be published.