പ്രണവിന്റെ നായികയായി കല്യാണി
മോഹന്‍ലാലിന്റെ മകന് പ്രണവും നടി ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണിയും നായികാ നായകന്മാരായി ഒരു ചിത്രം വരുന്നുവെന്ന് വാര്‍ത്ത. ചിത്രം ഒരുക്കുന്നത് മറ്റൊരു താര പുത്രനായ സംവിധായകനും. ഐവി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രണവിന്റെ നായികയായി കല്യാണി മലയാളത്തില്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. ഒന്നും തീരുമാനം ആകുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് പറയുന്നില്ലെന്നും. ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും കല്യാണി പറഞ്ഞിരിക്കുകയാണ്.