ലാലു പ്രസാദ് യാദവിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: രാഷ്ട്രീയ ജനതാ ദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് തേജസ്വനി യാദവും മകള്‍ മിസ ഭാരതിയും ലാലുവിനൊപ്പം ആശുപത്രിയിലുണ്ട്. നെഞ്ചുവേദനയും ഹീമോഗ്ലോബിന്റെ അളവ് കുറവും കാരണം മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചത്. ഹൃദയ രോഗ പരിശോധനക്കായി ഈ മാസം ആദ്യം ലാലു പ്രസാദ് ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയിരുന്നു. നേരത്തെ, റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിലെ ചികിത്സയിലായിരുന്നു.