രാഹുല്‍ ഗന്ധിക്ക്​ ​ ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗന്ധിക്ക്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേര്‍ന്നു. ത​​ന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്​ മോദി രാഹുലിന്​ ആശംസ നേര്‍ന്നത്​. രാഹുലി​​ന്​ ജന്മദിനാശംസകള്‍ നേരുന്നതായും അദ്ദേഹത്തി​​ന്‍റെ സുദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി താന്‍ പ്രാര്‍ഥിക്കുന്നുവെന്നും​ മോദി ട്വീറ്റ്​ ചെയ്​തു.
കഴിഞ്ഞ വര്‍ഷം സെപ്​തംബര്‍ 17ന്​ മോദിയുടെ ജന്മദിനത്തില്‍ രാഹുലും ആശംസകള്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്​ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തി​​ന്‍റെ ആദ്യ ജന്മദിനമാണ്​ ഇന്ന്​. നിരവധി കോണ്‍ഗ്രസ്​ നേതാക്കളും പാര്‍ട്ടി അധ്യക്ഷന്​ ആശംസകള്‍ അറിയിച്ചു. നേതാവിന്​ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്​റ്ററുകള്‍ ഡല്‍ഹിയില്‍ ഉയര്‍ന്നു കഴിഞ്ഞു.​ പാര്‍ട്ടി ആസ്​ഥാനത്തിനു പുറത്ത് പ്രവര്‍ത്തകര്‍ വാദ്യോപകരണങ്ങളുടെ അകമ്ബടിയോടെ പാട്ടും നൃത്തവുമായി ജന്മദിനം ആഘോഷിക്കുകയാണ്​. പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലും ജന്മദിനാഘോഷം നടക്കും.

Leave A Reply

Your email address will not be published.