എ​ടി​എം മെ​ഷീ​നി​ല്‍ എലി കയറി; എസ് ബിഐയ്ക്ക് 12 ല​ക്ഷം രൂ​പ നഷ്ടമായി

0

ഗോ​ഹ​ട്ടി: എ​ടി​എം മെ​ഷീ​നി​ല്‍ കയറിയ എലികള്‍ എസ് ബിഐയ്ക്ക് 12 ല​ക്ഷം രൂ​പ നഷ്ടമാക്കി. ആ​സാ​മി​ലെ ലാ​യ്പു​ലി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണു സം​ഭ​വം. 29 ല​ക്ഷം രൂ​പ​യാ​ണ് എ​ടി​എ​മ്മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 12,38,000 രൂ​പ എ​ലി​ക​ള്‍ ന​ശി​പ്പി​ച്ചു. ക​ടി​ച്ചു​മു​റി​ച്ച്‌ ചി​ത​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു​ക​ള്‍. 17 ല​ക്ഷം രൂ​പ വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് മേ​യ് 20 മു​ത​ല്‍ എ​ടി​എം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ സമയത്ത് എലികള്‍ എ​ടി​എ​മ്മി​ല്‍ ക​യ​റിക്കൂടുകയായിരുന്നു. ഈ ​മാ​സം 11-ന് ​മെ​ഷീ​നി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് കറന്‍സികള്‍ എലികള്‍ നശിപ്പിച്ച നിലയില്‍ കണ്ടത്.

Leave A Reply

Your email address will not be published.