താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങളെ കടത്തി വിട്ടുതുടങ്ങി
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങളെ കടത്തി വിട്ടുതുടങ്ങി. ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചുരത്തില്‍ ചെറു വാഹനങ്ങള്‍ ഓടിത്തുടങ്ങി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിന്റെ കുറച്ചു ഭാഗം തകര്‍ന്നിരുന്നു. ചരക്ക് വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം ഇനിയും തുടരും. എന്നാല്‍ ബുധനാഴ്ച മുതല്‍ പാതയുടെ ഒറ്റ വരിയിലൂടെ വലിയ വാഹനങ്ങള്‍ കടത്തിവിടുമെന്ന് അധികൃതര്‍ പറയുന്നു.