കേരളത്തിലേക്ക്​ യാത്ര ചെയ്യാന്‍ ​ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്​തു

0

ദുബായി : നിപ വൈറസിനെത്തുടര്‍ന്ന്​ കേരളത്തിലേക്ക്​ യാത്ര ചെയ്യുന്നതിന്​ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്​തു. കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ്​ നടപടി​. അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ കഴിഞ്ഞ മെയ്​ 24 നാണ്​ യു.എ.ഇ. ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കിയത്​. നിപ വൈറസി​​ന്‍റെ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഉണ്ടോയെന്ന്​ നിരീക്ഷിക്കണമെന്ന്​ മെയ്​ 30 ന്​ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്​ പ്രകാരം നിപ രോഗബാധ ശമിച്ചുവെന്ന്​ ഉറപ്പായതിനെത്തുടര്‍ന്നാണ്​ തീരുമാനമെടുത്തതെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകര്‍ച്ചവ്യാധികള്‍ നിലനില്‍ക്കുന്ന ലോകത്തെ ഏത്​ പ്രദേശത്ത്​ പോകുമ്പോഴുമുള്ളപോലെ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശിക്കുക മാത്രമാണ്​ ചെയ്​തതെന്നും അവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.