യുഎഇയില്‍ വിസ നിയമങ്ങള്‍ ലംഘിച്ച്‌ തുടരുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിക്കും

0

യു എ ഇ: വിസ നിയമങ്ങള്‍ ലംഘിച്ച്‌ യുഎഇയില്‍ തുടരുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സൂചനകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് നല്‍കിയത്. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള അവസരം വിദേശികള്‍ക്ക് നല്‍കുമെന്ന് എഫ് എ ഐസി ചെയര്‍മാന്‍ അലി മുഹമ്മദ് ബിന്‍ ഹമ്മാദ് അല്‍ ശാംസി പറഞ്ഞു. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടിവരില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുന്നത്.

Leave A Reply

Your email address will not be published.