ഇരട്ട ക്യാമറയും ഉള്‍ക്കൊള്ളിച്ച പുതിയ മോഡല്‍ ‘ബ്ലാക്ക്‌ബെറി കീ2’ വിപണിയിലേക്ക്

0

ഇരട്ട ക്യാമറയും ഉള്‍ക്കൊള്ളിച്ച്‌ പുതിയ മോഡല്‍ ‘ബ്ലാക്ക്‌ബെറി കീ2’ വിപണിയിലേക്ക്. സീരിസ് 7 അലുമിനിയം അലോയ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കീ 2 മോഡലില്‍ കമ്ബനി അവകാശപ്പെടുന്നത്.
4.5 അഞ്ച് ഫുള്‍ എച്ച്‌.ഡി ഡിസ്‌പ്ലേ 1080*1620 പിക്‌സല്‍ റെസലൂഷനിലാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് കീ 2 പ്രവര്‍ത്തിക്കുന്നത്. 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസ്സറും ഒപ്പം 6 ജി.ബി റാമും ഫോണിന് കരുത്തേകും. 64 ജി.ബിയാണ് ഇന്റെണല്‍ മെമ്മറി. എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച്‌ 128 ജി.ബി വരെ ഉയര്‍ത്താനാകും.
12 മെഗാപിക്‌സലിന്‍റെ ഹൊറിസോണ്ടല്‍ ഇരട്ട പിന്‍ ക്യാമറയാണ് പിന്നിലുള്ളത്. ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്‌ളാഷ്, എച്ച്‌.ഡി റെക്കോര്‍ഡിംഗ്, 30 ഫ്രെയിംസ് പെര്‍ സെക്കന്റില്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നീ സവിശേഷതള്‍ ഉള്‍ക്കൊള്ളിച്ചതാണ് ക്യാമറ. 8 മെഗാപിക്‌സലിന്‍റെ ഫിക്‌സഡ് ഫോക്കസ് മുന്‍ കാമറയും ഫോണിനുണ്ട്. ഫുള്‍ എച്ച്‌.ഡി റെക്കോര്‍ഡിംഗിന് കഴിവുള്ളതാണ് മുന്‍ കാമറ. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സിലോമീറ്റര്‍, ഗ്രയോസ്‌കോപ്പ്, ഹാള്‍ ഇഫക്‌ട് എന്നീ സെന്‍സറുകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് സിം കാര്‍ഡിലും 4ജി എല്‍.റ്റി.ഇ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്, ഗ്ലോണാസ്, ബയ്‌ഡോ, എന്‍.എഫ്.സി, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് ടൈപ്പ് സി യു.എസ്.ബി പോര്‍ട്ട് എന്നീ കണക്ടീവിറ്റി ഓപ്ഷന്‍സും ഫോണിലുണ്ട്. 3500 മില്ലീ ആംപെയറാണ് ബാറ്ററി കരുത്ത്.

Leave A Reply

Your email address will not be published.